വളരെ സങ്കീർണമായ ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ മുടി കൊഴിച്ചിലിന് കാരണമാകുന്ന നിരവധി സാഹചര്യങ്ങളുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാനസിക സമ്മർദ്ദം. ആശങ്കകൾ വർധിക്കുമ്പോൾ മുടികൊഴിച്ചിലും വർധിക്കുന്നതായി പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ലോക്ഡൗൺ കാലവും അത്തരത്തിലൊന്നായി മാറിയിരിക്കുകയാണ്.
ദീർഘകാലം വീടിനുള്ളിൽ തന്നെ കഴിയേണ്ടി വന്നതോടെ ആശങ്കകൾ വർധിച്ചു. പലരും കടുത്ത മാനസിക സമ്മർദ്ദത്തിലായി. ഇതിന്റെ ഫലമായി മുടി കൊഴിച്ചിലും കൂടി. 70 ശതമാനത്തോളം ആളുകളിലാണ് മാനസിക പിരിമുറുക്കവും ഹോർമോൺ വ്യതിയാനവും മൂലം മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.
മാനസിക പിരിമുറുക്കവും മുടി കൊഴിച്ചിലും
കോവിഡ് കാലം നിരവധി ആശങ്കകളിലൂടെയാണ് കടന്നു പോകുന്നത്. ജോലി നഷ്ടപ്പെടുമോ ബിസിനസ് തകരുമോ സമതിക പ്രതിസന്ധികൾ എങ്ങനെ നേരിടും എന്നിവ അത്തരം ആശങ്കകളിൽ ചിലതാണ്. ഇതെല്ലം മാനസിക സമ്മർദ്ദം വർധിപ്പിക്കുകയും അത് മുടികൊഴിച്ചിലിനു കാരണമാവുകയും ചെയ്യുന്നു.
മാനസിക പിരിമുറുക്കം പാരമ്പര്യമായി മുടികൊഴിച്ചിൽ ഉള്ളവർക്കും വെല്ലുവിളിയാണ്. മുടികൊഴിച്ചിലിൻറെ വേഗത ഇരട്ടിക്കുന്നതിനു ഇത് കാരണമാകും. മുടിയുടെ വളർച്ച പെട്ടെന്ന് മുരടിക്കുകയും അടുത്ത ഘട്ടത്തിൽ മുടി കോഴിയാണ് തുടങ്ങുകയുമാണ് ചെയ്യുന്നത്.
ഹോർമോൺ വ്യതിയാനവും മുടി കൊഴിച്ചിലും
ജീവിത ശൈലിയിലും വളരെ അധികം മാറ്റങ്ങൾക്കു േലാൗൺ കാലം കാരണമായിട്ടുണ്ട്. വ്യായാമത്തിനു അവസരമില്ല, കൂടുതൽ സമയവും വീട്ടിൽ വെറുതെ ഇരിക്കുന്നു. കഴിക്കുന്ന ആഹാരത്തിന്റെ അളവും കൂടുന്നു. ഇതെല്ലം അമിത വണ്ണത്തിന് കാരണമാകുന്നു. ഹോർമോൺ വ്യതിയാനത്തിലും മുടികൊഴിച്ചിലിലുമാണ് ഇത് ചെന്നെത്തുക.
മുടികൊഴിച്ചിലും ചികിത്സാരീതിയും
മുടികൊഴിച്ചിലിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ജാഗ്രതയാണ് ഇവിടെ ആവശ്യം. മാനസിക പിരി മുറുക്കവും ഹോർമോൺ വ്യതിയാനവും മൂലമുണ്ടാകുന്ന മുടികൊഴിച്ചിലിനു ചികിത്സ ആവശ്യമാണ്. ഹെയർ ട്രാൻസ്‌പ്ലാന്റഷന് ഉൾപ്പടെ ഉള്ള നൂതന ചികിത്സകൾ ഇന്ന് ലഭ്യമാണ്.
പുരുഷന്മാരിലും സ്ത്രീകളിലും ഓരോ സ്റ്റേജുകൾ ആണ് മുടി കൊഴിച്ചിലിന്റെ ചികിത്സാരീതി നിർണയിക്കപ്പെടുന്നത്. പുരുഷന്മാരിൽ 7 സ്റ്റേജുകൾ ഉള്ള നേർവുഡ് സ്കെയിലും സ്ത്രീകളിൽ 3 സ്റ്റേജുകളുള്ള ലുഡ് വിങ് സ്കെയിലും ആണ് ഉള്ളത്. മുടി കൊഴിച്ചിൽ ഏതു ഘട്ടത്തിൽ എത്തി എന്ന് ഡോക്ടറെ കണ്ടു പരിശോധിച്ചു മനസിലാക്കി വേണം ചികിത്സ.
ഒന്നും രണ്ടും ഘട്ടങ്ങളിൽ സപ്ലിമെന്ററി കൊണ്ടും മരുന്ന് കൊണ്ടും മുടികൊഴിച്ചിൽ കുറയ്ക്കാനാകും .മൂനാം ഘട്ടത്തിലേക്ക് എത്തിയാൽ ഹെയർ ട്രാൻസ്പ്ലാന്റഷന് ചെയ്യേണ്ടി വരും. സ്ത്രീകളിലും പുരുഷൻ മാറിലും ട്രാൻസ്പ്ലാന്റഷന് ചെയ്യാൻ സാധിക്കും. ട്രാൻസ്പ്ലാന്റഷന് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അത് സുഗമമായി ചെയ്യാം ഇതിനു മൂന്നോ നാലു ദിവസങ്ങൾ മതിയാവും. വേദനയോ പാടുകളോ ഇല്ലാതെ ട്രാൻസ്പ്ലാന്റഷന് സധ്യമാകുന്നു എന്നതാണ് ഈ ചികിത്സാ രീതിയുടെ പ്രേത്യേകത. ട്രാൻസ്പ്ലാന്റഷന് ചെയ്യാൻ ഒരു ദിവസവും വിശ്രമത്തിനു 3 ദിവസവുമാണ് ഡോക്ടർ മാർ നിർദ്ദേശിക്കുന്നത് തുടർന്നുള്ള ദിവസങ്ങളിൽ നമ്മുടെ ദിനം പ്രതി ഉള്ള ജോലികൾ അതേപോലെ തുടരാനാകും.
മുടികൊഴിച്ചിലിനു കൗൺസലിങ് ഉൾപ്പെടെയുള്ള ചികിത്സാ രീതികളും ലഭ്യമാണ്. ഹോർമോൺ വ്യതിയാനം മൂലമുള്ള മുടികൊഴിച്ചിലിനു ഭക്ഷണ ക്രമം നിയന്ത്രിക്കേണ്ടതുണ്ട്. ഡോക്ടറെ കണ്ടതിനു ശേഷം വ്യായാമം ഉൾപ്പെടയുള്ള കാര്യങ്ങൾ ജീവിതശൈലിയിൽ ഉൾപ്പെടുത്തണം.