fbpx
article-img-1.jpg
20/Aug/2019

ഇടതൂർന്നു തഴച്ചു വളർന്ന മുടി നൽകുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല, പ്രത്യേകിച്ച് ഇൗ സെൽഫിക്കാലത്ത്. അതു കൊണ്ടാണല്ലോ മുടിയുടെ കാര്യത്തിൽ ആൺ – പെൺ വ്യത്യാസമില്ലാതെ എല്ലാവരും വളരെ ശ്രദ്ധിക്കുന്നതും മുടിയിലെ ചെറിയ മാറ്റം പോലും പലരെയും അസ്വസ്ഥരാക്കുന്നതും. പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് മുടി കൊഴിച്ചിലിന്റെ ത്രീവ്രത ഏറ്റവും പ്രകടമാവുന്നത്. പുരുഷന്മാരിൽ നെറ്റി കയറുന്നത് സ്വഭാവികമായി ഇരുപത്-ഇരുപത്തിയഞ്ച് വയസ്സിനിടയിലാണ്. .ചിലരിൽ പതിനാറ് വയസ്സു മുതൽ നെറ്റി കയറാറുണ്ട്. ഉപരിപഠനത്തിനോ ജോലി തേടിയോ പുതിയൊരു സ്ഥലത്ത് എത്തിപ്പെടുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദവും മറ്റും മുടി കൊഴിയുന്നതിന്റെ മുഖ്യ കാരണമായി കണക്കാമെങ്കിലും പാരമ്പര്യ ഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്. നെറ്റി കയറുന്നതിന് ഒരോ ഘട്ടത്തിനും നോർവുഡ് ക്ലാസിഫിക്കേഷനിൽ ഒന്നു മുതൽ ഏഴുവരെ വരെയാണ്.

ഒന്നാം ഘട്ടം ഇരുപത് മുതൽ ഇരുപത്തിയഞ്ച് വയസ്സ് വരെ കാലയളവിൽ സ്വഭാവികമായി പിന്നിടും. ഒന്നാം ഘട്ടത്തിൽത്തന്നെ മൂന്നോ നാലോ ഘട്ടത്തിന്റെ രോഗാവസ്ഥ കാട്ടുകയാണെങ്കിൽ മതിയായ ശ്രദ്ധ നൽകണം. പ്രായമനുസരിച്ചുള്ള നെറ്റികയറലിനെ സ്വാഭാവികമായി കാണാമെങ്കിലും പെട്ടെന്നുള്ള മുടി കൊഴിച്ചിൽ അതീവ ഗൗരവമായെടുക്കുകയും വൈദ്യ സഹായം തേടുകയുമാണ് അഭികാമ്യം. നെറ്റി കയറുന്നതിനെക്കാളും മുടിയുടെ ഉള്ളു കുറയുന്ന അവസ്ഥയാണ് സ്ത്രീകളിൽ ആദ്യ പ്രകടമാവുക. സ്ത്രീകളിലെ മുടി കൊഴിയുന്നതിന്റെ കാരണങ്ങൾ നിരവധിയാണ്. ഹോർമോൺ അസന്തു‍‍‍ലനാവസ്ഥ, തൈറോയ്ഡ് പ്രശ്നങ്ങൾ, ശരീര ഭാരത്തിന്റെ ഏറ്റക്കുറച്ചിൽ, ചില മരുന്നുകളുടെ പാർശ്വഫലം, പോഷകാഹാരക്കുറവ്, പ്രസവത്തിനു മുമ്പും ശേഷവുമുള്ള കാലം, ആർത്തവവിരാമം ഇവയെല്ലാം ചില ഘടകങ്ങളാണ്. പുരുഷന്മാരിൽ നെറ്റി കയറി കാലക്രമേണ കഷണ്ടിയാവുന്ന അവസ്ഥ വളരെ പ്രകടമാവുമ്പോൾ സ്ത്രീകളിൽ മൂർദ്ധാവിൽ മുടി രണ്ടായി പകുത്തെടുക്കുന്ന ഭാഗത്തെ മുടി നഷ്ടമായി തെളിഞ്ഞു വരുന്നത് കാണാം. പുരുഷന്മാരെക്കാളും സ്ത്രീകൾ മുടി വലിച്ച് കെട്ടി ഒരു ഭാഗത്ത് സമ്മർദം നൽകുന്നത് മുടി കൊഴിയാൻ കാരണമായേക്കാം. ആൺ പെൺ വ്യത്യാസമില്ലാതെ മുടിയുടെ സ്വാഭാവികമായുള്ള ഘടനയ്ക്കു വിപരീതമായി ഏതെങ്കിലുമൊരു ഭാഗത്ത് അമിത സമ്മർദ്ദം നൽകുന്നത് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.


article-img-2.jpg
19/Aug/2019

മികച്ച ഹെയർ ഇംപ്ലാന്റേഷന്റെ ഗുണനിലവാരം എങ്ങനെ അറിയാം? ഹെയർ ഇംപ്ലാന്റേഷനു തയാറെടുക്കുമ്പോൾ മനസ്സിലെത്തുന്ന ആദ്യ ചോദ്യമിതാണ്. ലളിതമായി പറഞ്ഞാൽ, ഹെയർ ഇംപ്ലാന്റേഷൻ ചികിൽസ കഴിഞ്ഞ് തൊട്ടടുതിരിക്കുന്ന വ്യക്തിക്കു നിങ്ങളുടെ മുടി സ്വാഭാവികമാണ് എന്നു തോന്നുന്നതിലാണ് ചികിൽസയുടെ വിജയം. ഏറെ സങ്കീർണവും എന്നാൽ വേദനരഹിതവുമായ ചികിൽസ രീതിയാണിത്. മികച്ച പരിശീലനം ലഭിച്ച ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഹെയർ ഇംപ്ലാന്റേഷൻ ചെയ്യുന്നത്. ചികിൽസ തേടുന്ന വ്യക്തിയുടെ ആരോഗ്യ ചരിത്രം പഠിക്കുകയാണ് ആദ്യം ചെയ്യുക. ലോക്കൽ അനസ്തേഷ്യയിലാണ് ട്രാൻസ്പ്ലാന്റേഷൻ എന്നതിനാൽ ഇത് ഉപകരിക്കും. ഹെയർ ഡെൻസിറ്റി അനാലിസിസ് അടുത്ത ഘട്ടം. ഒരു സ്ക്വയർ സെന്റി മീറ്ററിൽ എത്ര മുടിയുണ്ടെന്ന് വിശകലനം ചെയ്യുകവഴി എത്ര മുടി പിഴുതെടുക്കാമെന്ന് (എക്സ്ട്രാക്ടബിൾ ഹെയർ) മുൻകൂട്ടി അറിയാൻ സാധിക്കുന്നു. മുടി കടമെടുക്കുന്ന സ്ഥലത്ത് ഭാവിയിൽ അഭംഗി തോന്നാതിരിക്കാനാണ് ഹെയർ ഡെൻസിറ്റി അനാലിസിസ് ചെയ്യുന്നത്.

ഈ വിവരങ്ങളെല്ലാം ക്രോഡികരിച്ചാണ് ഹെയർ ഡെൻസിറ്റി ഹെയർ ട്രാൻസ്പ്ലാന്റിനുള്ള ഹെയർ ലൈൻ (മുടി) രുപകല്പന ചെയ്യുന്നത്. വ്യക്തിയുടെ വയസ്സ്, മുഖത്തിന്റെ ആകൃതി, തലയോടിന്റെ വലുപ്പം, നിലവിലുള്ള മുടിയുടെ കനം (ഉള്ള്) എന്നിവ കണക്കിടെുത്താണ് ഹെയർലൈൻ ഡിസൈൻ. കൃത്രിമത്വം തോന്നാതിരിക്കാൻ നിലവിലുള്ള മുടിയോടു ചേർന്ന് നിൽക്കുന്ന തരത്തിലാണ് ഹെയർലൈൻ രൂപകല്പന ചെയ്യുന്നത്. അനുയോജ്യമായ ഹൈയർലൈൻ ഡിസൈൻ ചെയ്താൽ, ചികിൽസ തേടുന്ന വ്യക്തിക്ക് ഹെയർ ട്രാൻസ്പ്ലാന്റിന്റെ ഓരോ ഘട്ടവും വിശദീകരിച്ചു കൊടുക്കും. രക്ത പരിശോധയിലൂടെ ക്ലോട്ടിങ് ടൈമും അനുബന്ധ വിവരങ്ങളുമെല്ലാം മുൻകൂട്ടി അറിയുന്നത് ചികിൽസാ പ്രകിയ അനായാസമാക്കുന്നു. രക്തസമ്മർദവും വളരെ നിർണായകമായതിനാൽ നല്ല ആരോഗ്യമുള്ള അവസ്ഥയാണ് സ്വഭാവികമായും ഇംപ്ലാന്റേഷനു തിരഞ്ഞെടുക്കുന്നത്.

എത്ര മുടിയാണ് വച്ചു പിടിപ്പിക്കുന്നത് എന്നതനുസരിച്ചായിരിക്കും ഹെയർ ഇംപ്ലാന്റിനെടുക്കുന്ന സമയം. ആയിരം മുടി വയ്ക്കാൻ മൂന്നു മണിക്കൂർ എടുക്കുമ്പോൾ രണ്ടായിരം മുടി വയ്ക്കാൻ നാലു മുതൽ അഞ്ചു മണിക്കൂറും എടുക്കുന്നതാണ്. എടുക്കുന്ന മുടിയുടെ ജീവിത ദൈർഘ്യം പത്ത് മണിക്കൂറിൽ താഴെയായതിനാൽ, പിഴുതെടുക്കുന്ന സമയത്തു തന്നെ ഹെയർ ഇംപ്ലാന്റേഷൻ നടത്തിയാൽ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. മൂന്നു മുതൽ ഏഴു ദിവസത്തിനകം, ഹെയർ ഇംപ്ലാന്റേഷൻ ചെയ്ത വ്യക്തിചികിൽസ തേടിയെന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയും.


article-img-3.jpg
18/Aug/2019

ഹെയർ ട്രാൻസ്പ്ലാന്റ് ട്രീറ്റ്മെന്റിൽ ഹെയർലൈൻ ഡിസൈൻ ചെയ്യുന്നത് സങ്കീർണമായ പ്രക്രിയയാണ്. വ്യക്തിയുടെ പ്രായം, മുടി കൊഴിച്ചിലിന്റെ ഘട്ടം, മുഖാകൃതി എന്നിവയാണ് ഹെയർലൈൻ ഡിസൈൻ ചെയ്യുന്നതിന്റെ മുഖ്യ ഘടകങ്ങൾ. ചികിൽസ ചെയ്യുന്ന ഭാഗവും മുടിവച്ചു പിടിപ്പിച്ചിരിക്കുന്ന ഭാഗവും സൂക്ഷമ പരിശോധനയിൽ പോലും വ്യത്യാസം കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലാണ് ഹെയർലൈൻ രൂപകല്പന ചെയ്യുന്നത്. ഇരുപതിനും മുപ്പതിനും വയസിനിടയിൽ പ്രായമുള്ള വ്യക്തിയ്ക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുമ്പോൾ ഏഴു സെന്റീമീറ്റർ ഘനമുള്ള (മുടിയുടെ കട്ടി) ഹെയർലൈനാണ് ഉപയോഗിക്കുന്നത്. മുപ്പതിനും നാൽപതിനും മധ്യേ പ്രായമുള്ള വ്യക്തിയാണെങ്കിൽ എട്ടു സെന്റീമിറ്റർ ഘനമുള്ള (മുടിയുടെ കട്ടി) ഹെയർലൈനും. ചികിൽസ തേടുന്ന വ്യക്തിയുടെ ആവശ്യത്തനനുസരിച്ച് മുടിയുടെ ഘനം (മുടിയുടെ കട്ടി) പിന്നെയും കൂടും.

മുടിയുടെ ഘടനയ്ക്കും ഹെയർലൈൻ ഡിസൈനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ചുരുണ്ട തലമുടിയുള്ള വ്യക്തിയുടെ ഹെയർലൈൻ ഡിസൈൻ ചെയ്യുമ്പോൾ ഡെൻസിറ്റി കൂട്ടി ചെയ്യണം. നേർത്ത മുടിയുള്ള വ്യക്തികളുടെ ഹെയർലൈൻ ഡിസൈൻ ചെയ്യുമ്പോൾ അതീവ ശ്രദ്ധ നൽകണം. അത്തരം തലമുടിയുള്ളവർക്ക് ഡെൻസിറ്റി കുറച്ച് ഹെയൽലൈൻ ഡിസൈൻ ചെയ്തില്ലെങ്കിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത് കഴിയുമ്പോൾ കാഴ്ചയ്ക്ക് അഭംഗിയാകും. ഒരു സ്ക്വയർ സെന്റിമീറ്ററിൽ ഇത്ര മുടിയെന്ന കണക്കു കൂട്ടലാണ് ഹെയർലൈൻ ഡിസൈനിനെ കുറ്റമറ്റതാക്കുന്നത്. എല്ലാറ്റിനുപരി ഡോണർ എരിയ അനൂകൂലമാണെങ്കിൽ മാത്രമേ ഹെയർലൈൻ ഡിസൈനും ഡിസ്ട്രിബൂഷനും സ്പ്രെഡും ഒത്തിണങ്ങി വരികയുള്ളൂ.


article-img-4.jpg
17/Aug/2019

ഹെയർ ട്രാൻസ്പ്ലാന്റ് ചികിൽസയ്ക്ക് ശേഷം എങ്ങനെ തലമുടി പരിചരിക്കുന്നുവോ അത്രയും നല്ലതായിരിക്കും ചികിൽസയുടെ ഫലം. ചികിൽസയുടെ നാലാം ദിവസം തല മുഴുവനായി കുളിക്കാം. ഹെയർട്രാൻസ്പ്ലാന്റ് ചെയ്യുന്ന അവസരത്തിൽ മുടി പിഴുതെടുക്കന്ന ഭാഗം (ഡോണർ ഏരിയ) മാത്രമേ കഴുകാറുള്ളൂ. തല മുഴുവൻ കഴുകുന്ന പ്രക്രിയ കഴിഞ്ഞാൽ ചികിൽസ തേടിയ വ്യക്തിയ്ക്ക് മുൻപ് എന്തെല്ലാം ചെയ്തിരുന്നോ അതെല്ലാം അനായാസം ചെയ്യാം. വേദനയോ പാർശ്വഫലങ്ങളോ ഇല്ലാത്ത ചികിൽസാ രീതിയായതിനാൽ ട്രാൻസ്പ്ലാന്റ് കഴിഞ്ഞുള്ള അടുത്ത നിമിഷം മുതൽതന്നെ ആ വ്യക്തിക്ക് സാധാരണ ജീവിത്തതിലേക്കു മടങ്ങാനും സാധിക്കും. ഹെയർട്രാൻസ്പ്ലാന്റ് ചികിൽസ കഴിഞ്ഞാൽ അദ്യ മൂന്നു ദിവസം ചില മരുന്നുകൾ കഴിക്കേണ്ടി വരും.

ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത് ആദ്യ പതിനഞ്ചു ദിവസം കഠിനമായ ജോലികളും ജിംനേഷ്യത്തിലെ വ്യായാമവും നീന്തലുമെല്ലാം ഒഴിവാക്കണം. ഇൗ സമയത്ത് അനായാസം യാത്ര ചെയ്യാനും വാഹനമോടിക്കാനും തടസ്സമില്ല. ട്രാൻസ്പ്ലാന്റ് ചെയ്ത ഭാഗത്ത് മുടി ആറ് മുതൽ എട്ടു മാസത്തിനുള്ളിൽ സാധാരണ പോലെ വളർന്നിട്ടുമുണ്ടാകും. സാധാരണ ഗതിയിൽ മൂന്നു മാസം കൊണ്ട് മുപ്പത് ശതമാനം വളർച്ചയും അഞ്ചു മാസം കഴിയുമ്പോൾ അൻപത് ശതമാനം വരെ വളർച്ചയും എട്ടുമാസമാകുമ്പോൾ എൺപത് ശതമാനവും പത്ത് മാസമാകുമ്പോ‍ൾ പൂർണ തോതിലുള്ള വളർച്ചയും ഉണ്ടാകും. ആദ്യ രണ്ടു മാസം കഴിയുമ്പോൾ വേണമെങ്കിൽ മുടി മുറിക്കാനും വെട്ടിച്ചെറുതാക്കി (ട്രിം) നിറുത്താനും ആറുമാസം കഴിയുമ്പോൾ വളർന്നു വന്ന ഭാഗം വടിച്ചു കളയാനും സാധിക്കും. ട്രാൻസ്പ്ലാന്റ് ചെയ്ത ഭാഗത്ത് മുടി നൈസർഗികമായ (പ്രകൃതിദത്ത) വളർച്ച നേടിയാൽ കൊഴിഞ്ഞു പോകുമെന്ന ഭയം വേണ്ട.


article-img-5.jpg
16/Aug/2019

ഹെയർ ട്രാൻസ്പ്ലാന്റ് എന്നത് തലയിലെ മുടി മാറ്റിവയ്ക്കുന്ന പ്രക്രിയ മാത്രമാണെന്നു കരുതിയാൽ തെറ്റി. തലമുടിക്കൊപ്പം പുരികവും മീശയും താടിയും വരെ പുനഃസ്യഷ്ടിക്കാനും ഡിസൈൻ ചെയ്യാനുമുള്ള നൂതന ചികിൽസാശാഖയായി വളർന്നു കഴിഞ്ഞു. അപകടമോ പൊള്ളലോ മറ്റും സംഭവിച്ചു പുരികം നഷ്ടമായവർക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ചികിൽസയിലൂടെ പുരികം വീണ്ടെടുക്കാനാവും. പുരുഷന്മാരെക്കാളും സ്ത്രീകളാണ് പുരികത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നത്. സ്ത്രീ – പുരുഷ വ്യത്യാസമില്ലാതെ പുരികം വ്യക്തിത്വത്തിന്റെ ഭാഗമാണ്. ആത്മവിശ്വാസം ഉയർത്തുകയും ചെയ്യും. പുരികം കളർ ചെയ്യുന്ന പ്രക്രിയയായ മൈക്രോ പിഗ്‌മെന്റേഷനും (എംപിജി) പുരികത്തിന്റെ ഭംഗി കൂട്ടുന്ന െഎബ്രോ കറക്‌ഷൻ ചികിൽസയും ചെയ്ത് മുഖ സൗന്ദര്യം കൂട്ടാം. കല്യാണ സമയത്ത് ഒരുങ്ങുന്നതിനൊപ്പമാണ് പലരും ഇത്തരം ചികിൽസ തേടാറുള്ളതെങ്കിലും പുരികം ആകർഷകമാക്കാൻ പ്രായ പരിധിയില്ല.

മുടിയഴക് പോലെ തന്നെ പ്രധാനപ്പെട്ടതാണ് മീശയുടെയും താടിയുടെയും പരിപാലനം. മുടിയെക്കുറിച്ചു മാത്രം ഇത്ര നാളും വേവലാതിപ്പെട്ടിരുന്ന യുവാക്കൾ മീശയിലും താടിയിലും പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ മൽസരിക്കുകയാണ്. വ്യക്തിയുടെ മുഖാകൃതിക്കു ചേർന്ന മീശയും താടിയും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മുഖത്തിന് അനുയോജ്യമായ രീതിയിൽ താടിയും മീശയും ഡിസൈൻ ചെയ്യുവാൻ ഹെയർ ട്രാൻസ്പ്ലാന്റ് ചികിൽസ വഴിയൊരുക്കുന്നു. താടിയോ മീശയോ വളർച്ചക്കുറവുള്ളവർക്ക് ഫില്ലിങ് എന്ന ചികിൽസാരീതിയും ഫലപ്രദമാണ്.

മുടി കൊഴിയുന്നതിന് അനേകം കാരണങ്ങളുണ്ടെങ്കിലും നമ്മൾ ഉപയോഗിക്കുന്ന തലയിണയും മുഖ്യ ഘടകമാണ്. നവജാതശിശുക്കളിൽ തലയുടെ പിൻവശത്ത് മുടിയുടെ വളർച്ച വളരെ കുറവുള്ളതായി കാണാം. നൈലോൺ തലയിണയും റബർ ഷീറ്റുമാണ് അമിതമായി തല വിയർക്കുന്നതിനും കുഞ്ഞുങ്ങളുടെ തലയുടെ പിൻഭാഗത്ത് മുടി കൊഴിഞ്ഞു പോകുന്നതിനും കാരണം. നമ്മൾ ഉപയോഗിക്കുന്ന തലയിണ നൈലോൺ നിർമിതമാണെങ്കിൽ തലയുടെ പിൻഭാഗം വല്ലാതെ ചൂടാകുവാനും മുടി കൊഴിഞ്ഞു പോകുവാനും കാരണമാകും.


article-img-6.jpg
15/Aug/2019

മുടി കൊഴിയുന്നതിനെക്കുറിച്ചു സൂചിപ്പിച്ചാൽ, ഞങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായി കഷണ്ടിയുള്ളവരാണെന്നു നിസ്സംഗഭാവത്തോടെ പറയുന്നവർ തുടർന്നു വായിക്കുക. മുടിയുടെ ആരോഗ്യത്തിൽ ഒന്നു ശ്രദ്ധിച്ചാൽ കഷണ്ടിയാവുന്നത് നാൽപ്പത്തിയഞ്ചു വയസ്സു വരെ നിങ്ങൾക്കു നിയന്ത്രിക്കാൻ കഴിയും. പാരമ്പര്യത്തിന്റെ ഘടകം പരിശോധിക്കുമ്പോൾ, സാധാരണ ഒരു വ്യക്തിക്ക് അൻപതു ശതമാനം വരെ കഷണ്ടി വരാനുള്ള സാധ്യതയുണ്ട്. നെറ്റി കയറുന്നതിന്റെ തോത് സാധാരണ ഗതിയിൽ ഇരുപത്തിയഞ്ചു വയസ്സാകുമ്പോൾത്തന്നെ മുൻകൂട്ടി അറിയാം. ആ ഘട്ടത്തിൽത്തന്നെ മുടിയൊന്നു വെട്ടി ചെറുതാക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്താൽ നെറ്റി കയറുന്നതിന്റെ വേഗം കുറയ്ക്കാം.

സ്ത്രീകളുടെ മുടി കൊഴിയുന്നതിനു കാരണങ്ങൾ പലതാെണങ്കിലും പുരുഷന്മാരെപ്പോലെ നെറ്റി കയറുകയോ കഷണ്ടി വരുകയോ ചെയ്യുന്ന അവസ്ഥ സ്ത്രീകളിൽ വളരെ അപൂർവമായേ കാണാറൂള്ളൂ. മുടിയുടെ ഉള്ളു കുറയുന്ന (ഡിഫ്യൂസ് അലേപേഷ്യ) എന്ന രോഗാവസ്ഥയാണ് സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നത്. പോഷകക്കുറവോ ഹോർമോൺ കുറവോ കാരണമാണെങ്കിൽ വൈറ്റമിൻ സപ്ലിമെന്റുകൾ കഴിച്ച് മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സാധിക്കും.

മുടി കൊഴിയുമ്പോൾ സാരിത്തുമ്പ് കൊണ്ടോ ചുരിദാറിന്റെ ഷാൾ കൊണ്ടോ മറച്ച് ജീവിതം മുന്നോട്ട് നയിക്കും. ഹെയർ ട്രാൻസ്പ്ലാന്റ് പുരുഷന്മാർക്കു മാത്രമുള്ളതാണെന്ന മിഥ്യാധാരണയും ചികിൽസ തേടാൻ സ്ത്രീകളെ വിമുഖരാക്കുന്നു. ഹെയർപ്ലാന്റ് ചികിൽസയ്ക്ക് പുരുഷ–സ്ത്രീ വ്യത്യാസമില്ലെന്നാണ് ആദ്യമറിയേണ്ടത്. മൂർധാവിന്റെ ഭാഗത്തെ മുടികൾ ക്രമാതീതമായി കൊഴിയുകയോ മുടിയുടെ സുഷിരങ്ങൾ മുഴുവനായി നശിക്കുകയോ (കംപ്ലീറ്റ് ഫോളിക്കുലാർ ഡിസ്‍ട്രാക്‌ഷൻ) ചെയ്യുന്ന സാഹചര്യത്തിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചികിൽസ തേടുകയാണ് അഭികാമ്യം.


article-img-7.jpg
14/Aug/2019

കുളിച്ചു കഴിഞ്ഞാൽ മുടിയിൽ നനവു നിൽക്കുന്നത് ആരോഗ്യത്തിനു ദോഷമാണെന്ന കാര്യത്തിൽ തകർക്കമില്ല. കുളി കഴിഞ്ഞാൽ നന്നായി തല തുടയ്ക്കുന്നതാണ് നമ്മുടെ പതിവ്. തല തുടയ്ക്കുന്നതിലെ രീതിയാണ് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവർത്തുന്നത് ഗുണത്തെക്കാൾ ദോഷമാണ് സമ്മാനിക്കുക. നെറുകയിൽ അമിത ശക്തിയോടെ അമർത്തി തുടയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കൊഴിഞ്ഞു പോകാനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു. നനഞ്ഞ തലമുടിയിലെ വെള്ളം നല്ല ഗുണനിവാരമുള്ള ബാത്ത് ടവൽ ഉപയോഗിച്ച് മൃദുവായി ഒപ്പിയെടുക്കുകയാണ് അഭികാമ്യം.

മുടി നന്നായി വളരാൻ തലമുടി മസാജ് നല്ലതാണെന്ന് കരുതുന്നവരാണ് പലരും. ആരോഗ്യമുള്ള വ്യക്തികൾക്ക് ചെറിയ തോതിൽ മസാജ് ആശ്വാസം നൽകുമെങ്കിലും മുടി കൊഴിച്ചിൽ അനുഭവിക്കുന്നവർ തലമുടി മസാജ് ചെയ്യുന്നത് ഗുണത്തെക്കാളധികം ദോഷമായിരിക്കും സമ്മാനിക്കുന്നത്. അമിതമായി തലയിൽ തടവുന്നത് ബലക്ഷയമുളള മുടിയിഴകൾ പെട്ടെന്നു പൊഴിയാൻ കാരണമാകുന്നു. വൃത്തിയായി മുടി പരിപാലിക്കുന്നതാണ് ഏറ്റവും ആരോഗ്യകരമായ മാർഗമെന്നു കരുതുന്നവർ പോലും ചീർപ്പ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധ നൽകാറില്ല. ഗുണമേന്മയില്ലാത്തതും വില കുറഞ്ഞതും പല്ലുകളുടെ അറ്റം കൂർത്തതുമായ ചീർപ്പുകൾ ശിരോചർമത്തിന് അസ്വസ്ഥതയുണ്ടാക്കുകയും മുടി കൊഴിയുന്നതിന്റെ തോത് കൂട്ടൂകയും ചെയ്യുന്നു. മൃദുവും പല്ലുകൾ തമ്മിലുള്ള അകലം (വൈഡ് സ്പേസ്) അൽപം കൂടിയതുമായ ചീർപ്പുകളാണ് എപ്പോഴും തിരഞ്ഞെടുക്കേണ്ടത്.


article-img-8.jpg
13/Aug/2019

താരന്റെ ശല്യത്തെക്കുറിച്ച് വേവലാതിപ്പെടാത്തവരായി ആരും കാണുകയില്ല. ചെറുപ്പക്കാരുടെ ഏറ്റവും വലിയ പേടിസ്വപ്‌നമാണ് താരൻ. ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നെ ഒഴിഞ്ഞു പോകാത്തൊരു ശല്യക്കാരനായി പലരും ഇതിനെകാണുന്നു. ചിലരുടെ അനുഭവത്തിലെങ്കിലും ഇത് സത്യവുമാണ്. ചിലർക്ക് ഇത് സ്‌ഥിരമായി ഉണ്ടാകും, ചിലർക്ക് പ്രത്യേക കാലാവസ്‌ഥകളിലും. താരൻ രണ്ടു തരത്തിലാണ്. വെളുത്ത് പൊടി പോലെ തലയിലും തോളിലും വസ്‌ത്രത്തിലും പാറി വീഴുന്ന താരനാണ് ഇതിലൊന്ന്. ഇത് അസഹ്യമായ ചൊറിച്ചിലുണ്ടാക്കും. മറ്റൊന്ന്, അൽപം നനവോടെ തലയോട്ടിയോടു പറ്റിപ്പിടിച്ചിരിക്കുന്ന താരനാണ്. ഇത് പുറമേ നിങ്ങളെ നാണം കെടുത്തില്ലെങ്കിലും മറ്റു പല ദോഷങ്ങളും ഉണ്ടാക്കിവയ്‌ക്കാം. സ്വാഭാവിക അവസ്ഥയാണെങ്കിലും ജനിതക ഘടനയും ആരോഗ്യസ്ഥിതിയുമനുസരിച്ച് പലരിലും വിവിധ അളവിലാണ് ഇത് അനുഭവപ്പെടുന്നത്. ശിരോചർമം വൃത്തിയായി സൂക്ഷിക്കുന്നതാണ് താരനെ നിലയ്ക്കു നിർത്താൻ ഏറ്റവും നല്ല മാർഗം. മിതമായി ഷാംപൂ ഉപയോഗിച്ച് ശിരോചർമം നന്നായി സൂക്ഷിച്ചാൽ താരന്റെ ശല്യം ഒരു പരിധി വരെ തടയാം.

താരനോടൊപ്പം വിയർപ്പും ചേരുമ്പോൾ തലയോട്ടിയിൽ അമിതമായി ചൊറിച്ചൽ അനുഭവപ്പെടും. നഖമോ ചീർപ്പോ ഉപയോഗിച്ച് ശക്തമായി തല ചൊറിയുന്നത് മുടിക്കു ദോഷമാണ്. സിനിമയിൽ നായകന്റെയോ നായികയുടെയോ പുതിയൊരു ഹെയർ സ്റ്റൈൽ കണ്ടാൽ പരീക്ഷിക്കാൻ പലർക്കും തോന്നുന്നത് സ്വാഭാവികം. മുടി ചീകുന്ന രീതി മുതൽ മുടിയുടെ നിറം മാറ്റി വരെ പരീക്ഷിക്കുന്നവരുണ്ട്. പുതുമ നല്ലതാണെങ്കിലും ഏതു പരീക്ഷണത്തിനും മുൻപ് മുടിയുടെ ആരോഗ്യത്തിനു ചേർന്നതാണോ അത് എന്നാലോചിക്കുന്നതു നല്ലതായിരിക്കും. ജന്മനാ ലഭിച്ച മുടിയുടെ ഘടന പെട്ടെന്നു മാറ്റുമ്പോളുണ്ടാകുന്ന അസ്വസ്ഥത കണക്കിലെടുത്തുവേണം പരീക്ഷണത്തിനു മുതിരാൻ. മുടി ചീകുന്ന രീതി മാറ്റുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ലെങ്കിലും രാസവസ്തുക്കളുപയോഗിച്ച് മുടിയുടെ നിറം മാറ്റുന്നത് മുടി കൊഴിച്ചലിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

ഇരുചക്രവാഹനമോടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പലരും അതു പാലിക്കാറില്ല. ഹെൽമറ്റ് ധരിക്കാതിരിക്കാൻ ഏറ്റവുമധികമായി പറയുന്ന കാരണം മുടി കൊഴിച്ചിലാണ്. ഹെൽമെറ്റ് ധരിച്ചാൽ മുടി കൊഴിയുമെന്ന ധാരണയിൽ ഹെൽമറ്റ് വിമുഖത കാണിക്കുന്നവർ ചിലപ്പോൾ കനത്തവില നൽകേണ്ടി വന്നേക്കാം. തലയോട്ടിയിലുണ്ടാകുന്ന മുറിവ് മരണത്തിനോ ദീർഘനാൾ അബോധാവസ്ഥയിലും കിടക്കാനോ കാരണമാകാമെന്നതു പരിഗണിച്ചെങ്കിലും ഹെൽമറ്റിനോട് മുഖം തിരിക്കരുത്. ദീർഘനേരം ഹെൽമറ്റ് ധരിക്കുമ്പോൾ തല വിയർക്കുന്നത് പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നത് സ്വഭാവികം. ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ് ഹെൽമറ്റിനകത്ത് കോട്ടൺ തുണിയോ കോട്ടൺ ടിഷ്യൂവോ വെച്ച് വിയർപ്പിന്റെ അസ്വസ്ഥത കുറയ്ക്കാം.


hairloss-art-img12.jpg
12/Aug/2019

മുടികൊഴിച്ചിൽ എല്ലാവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. മുടി കൊഴിയുമ്പോൾ അതിനനുസരിച്ച് പുതിയ മുടി വളരുന്നു. ഈ കൊഴിച്ചിലും വളർച്ചയും തമ്മിൽ ബാലൻസ് ഇല്ലാതാകുമ്പോൾ മാത്രമാണ് ശ്രദ്ധ കൊടുക്കേണ്ടി വരുന്നത്. ജനിച്ചാൽ മരിക്കുന്നതുവരെയും കൊഴിച്ചിലും വളർച്ചയും ഉണ്ടാകും. മുടിയുടെ ആയുർദൈർഘ്യം കഴിയുമ്പോൾ മുടി കൊഴിയണം.

സാധാരണ രീതിയിൽ 40 മുതൽ 60 മുടി വരെ ഒരു ദിവസം കൊഴിയാറുണ്ട്. കൂടുതൽ മുടി ഉള്ളവരെ സംബന്ധിച്ച് ഈ കൊഴിച്ചിൽ ഒരു പ്രശ്നമല്ല. എന്നാൽ കുറവുള്ളവരെ സംബന്ധിച്ച് മാനസിക പിരിമുറുക്കത്തിലേക്കു വരെ നയിക്കുന്ന ഒരു സംഭവം തന്നെയാണ്. കാര്യമായ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ മാത്രം ചികിത്സയെക്കുറിച്ച് ചിന്തിച്ചാൽ മതിയാകും.

പുരുഷൻമാരിൽ സാധാരണ 20നും 25 വയസ്സിനും ഇടയിലാണ് മുടികൊഴിച്ചിൽ കണ്ടുവരുന്നത്. പെൺകുട്ടികളിൽ ആദ്യ മെൻസ്ട്രൽ സൈക്കിളിനു ശേഷമാണ് സാധാരണ കൊഴിച്ചിൽ കാണുന്നത്. ഹോർമോണൽ പ്രശ്നങ്ങളാണ് ഇവിടെ വില്ലനാകുന്നത്. കുട്ടികളിലെ മുടികൊഴിച്ചലിനു പ്രധാനകാരണം സ്ട്രെസ്സ് ആണ്.

മുടികൊഴിച്ചിലിനെ നമുക്കു പലതായി തംതിരിക്കാം. സാധാരണ ആണുങ്ങളിൽ കാണുന്നതിനെ കഷണ്ടി അഥവാ Male pattern baldness എന്നു പറയും. സ്ത്രീകളിൽ മുടിയുടെ ഉള്ളു കുറഞ്ഞു വരുന്നതിനെ Female alopecia എന്നും പറയും.

പുരുഷൻമാരിൽ 60 ശതമാനത്തിനും Male pattern baldness ആണു കണ്ടു വരുന്നത്. 20 വയസ്സു തൊട്ടാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നത്. രണ്ടു ജനറേഷനു മുൻപ് 35–40 വയസ്സിലായിരുന്നു ഇതു സാധാരണയായി കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോഴത്തെ ജനറേഷനിൽ 25–30 വയസ്സ് ആകുമ്പോഴേക്കും പല പുരുഷൻമാരും കഷണ്ടി എന്ന സ്റ്റേജിലേക്കെത്തുന്നു. പുറകു വശത്തെ മുടി മാത്രം നിന്നുകൊണ്ട് ബാക്കിയുള്ള ഭാഗം മുഴുവൻ കഷണ്ടിയാകുകയാണ് സാധാരണ കാണാറ്.

അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ കഷണ്ടി പാരമ്പര്യമാണെങ്കിൽ ഇതു ബാധിക്കാം. പാരമ്പര്യ ഘടകങ്ങൾ ഉണ്ടെങ്കിൽ അതു പുറത്തു കണ്ടു തുടങ്ങേണ്ടത് ഒരു 40–45 വയസ്സിലാണ്. നേരത്തേ കഷണ്ടി ആകുന്നുണ്ടെങ്കിൽ അതിനു പിന്നിൽ മറ്റു കാരണങ്ങളുമുണ്ടാകാം. അതെന്താണെന്നു കണ്ടുപിടിച്ച് ചികിത്സയിലേക്ക് പോകുകയാണെങ്കിൽ ഉറപ്പായും ഇതിനെ പ്രതിരോധിക്കാൻ സാധിക്കും.


tenstion-art-img9.jpg
11/Aug/2019

ഹോർമോൺ മാറ്റങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയാണ് പുരുഷൻമാരിലെ മുടികൊഴിച്ചിലുനു പ്രധാന കാരണം. 20–നും 30 നും ഇടയിലാകും മിക്ക പുരുഷൻമാരും ജോലി അന്വേഷിച്ചോ ഉന്നത വിദ്യാഭ്യാസത്തിനായോ ഒക്കെ വീടു വിട്ട് മാറി നിൽക്കേണ്ടി വരിക. ഈ സ്ഥലം മാറ്റവും സ്ട്രെസുമൊക്കെ പലപ്പോഴും മുടികൊഴിച്ചിലുനുള്ള കാരണങ്ങളിലേക്കുള്ള സാധ്യത കൂട്ടുന്നു.

ഹോർമോണുകളെ അടിസ്ഥാനപ്പെടുത്തിയാണ് സ്ത്രീകളിൽ മുടികൊഴിച്ചിൽ സംഭവിക്കുക. തടി കൂടുക, തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുക, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രമിന്റെ ലക്ഷണങ്ങൾ, തടി കൂട്ടുക– കുറയ്ക്കുക, പോഷകാഹാരക്കുറവ്, പ്രസവത്തിനു മുമ്പും ശേഷവുമുള്ള സമയം എന്നിവയെല്ലാം ഹോർമോൺ സംതുലനത്തെയും ബാധിക്കും. ചില മരുന്നുകളുടെ പാർശ്വഫലമായും കൊഴിച്ചിൽ ഉണ്ടാകാം. ആർത്തവവിരാമത്തോടനുബന്ധിച്ചും ഇതു സംഭവിക്കാം. പുരുഷൻമാരിലെ കഷണ്ടി പോലെയുള്ള അവസ്ഥ സ്ത്രീകളിൽ വളരെ അപൂർവമായേ സംഭവിക്കാറുള്ളു. 100 പേരിൽ ഒരാൾക്കു മാത്രമേ ഈ അവസ്ഥ കാണാൻ സാധിക്കൂ.

മുടി പാച്ചു പോലെ കൊഴിഞ്ഞു പോകുന്നതാണ് മറ്റൊരവസ്ഥ. ആദ്യം 25 പൈസാ വട്ടത്തിലും പിന്നീട് അതിന്റെ അളവ് വലുതായി വലുതായി അത്രയും ഭാഗം മുടി ഇല്ലാത്ത അവസ്ഥയിലേക്കെത്തുന്നു. നമ്മുടെ രോഗപ്രതിരോധ വ്യൂഹത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് ഇതു സംഭവിക്കുന്നത്. ടെൻഷനും സമ്മർദവും കൂടുന്ന സാഹചര്യത്തിലും ഈ പ്രശ്നങ്ങൾ കാണാറുണ്ട്. തലയിലെ മുടി മൊത്തത്തിൽ കൊഴിഞ്ഞു പോകുക, ദോഹമാസകലമുള്ള മുടി നഷ്ടപ്പെടുക എന്നീ അവസ്ഥകളും കണ്ടു വരാറുണ്ട്. ഈ അവസ്ഥയിൽ നഖത്തിൽ വരെ ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ചിലരാകട്ടെ ഉള്ള മുടി സ്വന്തമായി പറിച്ചു കളയുന്നവരാണ്. ഇതൊരു സൈക്കോളജിക്കൽ കണ്ടീഷൻ ആണെന്നു പറയാം. നമ്മുടെ രാജ്യത്ത് ഇതു വളരെ കുറവാണ്. എന്നാൽ വെസ്റ്റേൺ കൺട്രീസിൽ ഇതു നല്ല അളവിൽതന്നെയുണ്ട്.

മുടി കൊഴിച്ചിലിനെക്കുറിച്ച് ചിന്തിച്ച് ടെൻഷനടിച്ച് വീണ്ടും കൊഴിച്ചിലിന്റെ അളവു കൂട്ടുന്നവരാണ് നമ്മിൽ പലരും. ഇതു മാറ്റാാൻ പറ്റുന്നതാണെന്ന ഉറപ്പ് നൽകുന്നതുതന്നെ വലിയൊരു ആശ്വാസമാകും. ഇതുവഴി കൊഴിച്ചിലിന്റെ അളവു കുറയ്ക്കാനും സാധിക്കും.


hp-logo-footer

It all starts with a 'consultation'! The aim of Hair Plants Clinic is to combine different genres of treatment under the same roof. Hair Plants Clinic has several years of experience in Hair Loss treatments & transplant.

Copyright by Hair Plants 2022. All rights reserved.

WhatsApp chat